ന്യൂഡൽഹി : ജൂൺ 15ന് നടത്താനിരുന്ന നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ ഇൻ മെഡിക്കൽ സയൻസ് (NBEMS) നീറ്റ് പിജി 2025 പരീക്ഷ മാറ്റിവെച്ചു.
എംബിബിഎസ് ഡെന്റൽ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷ രണ്ട് ഷിഫ്റ്റുകൾക്കു പകരം ഒറ്റ ഷിഫ്റ്റ് ആയി നടത്താൻ കോടതി ഉത്തരവിറക്കി. പരീക്ഷ എളുപ്പമാക്കുവാനും, സുരക്ഷിത കേന്ദ്രങ്ങൾ നിശ്ചയിക്കാനും സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് തീരുമാനം.
പരീക്ഷയിലെ ക്രമക്കേടുകൾ പരിശോധിക്കുന്നതിനും, കൂടുതൽ വിവരങ്ങൾ ഉദ്യോഗാർത്ഥികൾ നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ ഔദ്യോഗിക വെബ്സൈറ്റിൽ പരിശോധിക്കാൻ അതോറിറ്റി ഉത്തരവിട്ടു. മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനം എൻ ബി ഇ എം എസ് ദേശീയതലത്തിൽ നീറ്റ് പിജി പരീക്ഷ നടത്തുന്നത്.