‘നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ജയിക്കാനുള്ള സാഹചര്യം’; പി എ മുഹമ്മദ് റിയാസ്

0
174

കോഴിക്കോട്:നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ജയിക്കാനുള്ള സാഹചര്യമാണ് നിലവിലുള്ളതെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ദിവസങ്ങൾ കുറഞ്ഞത് ഒരു പ്രശ്നമല്ലെന്നും ബാക്കിയെല്ലാം ഉത്തരവാദിത്വപ്പെട്ട എൽഡിഎഫ് നേതാക്കൾ പറയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിവിധ വകുപ്പുകളിൽ താൻ അനാവശ്യമായി ഇടപെടുന്നുവെന്ന ആരോപണത്തിന് മന്ത്രി മറുപടി നൽകി. ഈ വാർത്ത അസംബന്ധമാണെന്ന് പാർട്ടി സെക്രട്ടറി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും ബോധപൂർവം വാർത്തകൾ പ്രചരിപ്പിക്കുന്നു എന്ന് റിയാസ് പറഞ്ഞു. പരിധി വിട്ട് വകുപ്പുകളിൽ ഇടപെട്ടാൽ തന്റെ അവസ്ഥ എന്താകും. ഇത് സിപിഐഎം ആണ് പാർട്ടി. തന്റെ കഥ കഴിയും. സർക്കാരിനെതിരെ ഒന്നും പറയാൻ ഇല്ലാത്തതുകൊണ്ട് വാർത്തകൾ ചമയ്ക്കുന്നുവെന്നും മുഖ്യധാരാ മാധ്യമങ്ങൾ അവഗണിച്ചാലും സോഷ്യൽ മീഡിയ പ്രചരണങ്ങൾ തുടരുമെന്നും മന്ത്രി പറഞ്ഞു.