മലപ്പുറത്ത് ചികിത്സയിലായിരുന്ന 42കാരിക്ക് നിപ രോഗമുക്തി. തീവ്ര പരിചരണ വിഭാഗത്തിൽ തുടരുന്നു

0
102

തിരുവനന്തപുരം: മലപ്പുറത്ത് നിപ്പ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന 42 വയസ്സുകാരിയുടെ രണ്ട് സാമ്പിളുകളും നെഗറ്റീവായി. ഇതോടെ നിപ്പ ബാധയിൽ നിന്ന് അവർ മുക്തരായെന്ന് സ്ഥിരീകരിച്ചു. വെൻ്റിലേറ്റർ സഹായമില്ലാതെ തന്നെ ശ്വസിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും വ്യക്തമാക്കി. മലപ്പുറം പെരിന്തൽമണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയിലെ അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സ തുടരുന്നു. നിപ്പ വൈറസ് ബാധയെ തുടർന്നുണ്ടായ ആരോഗ്യ സങ്കീർണതകൾ ഗുരുതരമായി നിലനിൽക്കുന്നു. എന്നാൽ ആരോഗ്യനില അൽപ്പം മെച്ചപ്പെട്ടതായി ആശുപത്രി സ്രോതസ്സുകൾ വിവരിക്കുന്നു.