ഗതാഗത മന്ത്രിയുടെ നിര്‍ദേശം കാറ്റില്‍പ്പറത്തി ഉദ്യോഗസ്ഥര്‍; നിയമലംഘനം നടത്തിയ കോതമംഗലത്തെ സ്വകാര്യ ബസുകള്‍ക്ക് എതിരെ നടപടിയില്ല

0
99

തിരുവനന്തപുരം :അമിത വേഗത്തിനും എയര്‍ ഹോണ്‍ ഉപയോഗത്തിനും എതിരെ നടപടി സ്വീകരിക്കാന്‍ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ നല്‍കിയ നിര്‍ദേശം കാറ്റില്‍പ്പറത്തി ഉദ്യോഗസ്ഥര്‍. നിയമലംഘനം നടത്തിയ കോതമംഗലത്തെ സ്വകാര്യ ബസുകള്‍ക്ക് എതിരെ ഇതുവരേയും നടപടിയെടുത്തിട്ടില്ല. സാങ്കേതിക കാരണങ്ങളാലാണ് നടപടി വൈകുന്നതെന്നാണ് വിശദീകരണം. ഒക്ടോബര്‍ 11-ന് കോതമംഗലം കെഎസ്ആര്‍ടിസി ടെര്‍മിനല്‍ ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു മന്ത്രിയുടെ നിര്‍ദേശം.

കോതമംഗലത്ത് ഗതാഗതമന്ത്രിക്ക് മുന്നില്‍ സ്വകാര്യ ബസ് എയര്‍ ഹോണ്‍ നിരന്തരമായി അടിച്ചതോടെയാണ് നിയമം കര്‍ശനമായി നടപ്പിലാക്കാന്‍ തീരുമാനിച്ചത്. പിന്നാലെ, വാഹനങ്ങളിലെ എയര്‍ ഹോണുകള്‍ കണ്ടെത്താന്‍ സംസ്ഥാനത്താകെ പ്രത്യേക പരിശോധന ആരംഭിച്ചു. മുതല്‍ 19 ഹോണുകള്‍ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയും ചെയ്തു. അനുമതിയില്ലാതെ വയ്ക്കുന്ന എയര്‍ഹോണുകള്‍ കണ്ടെത്തിയാല്‍ മാത്രം പോര. ഇവ നിരത്തിലിട്ട് മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ റോഡ് റോളര്‍ കയറ്റി തകര്‍ക്കണമെന്നായിരുന്നു നിര്‍ദേശം. ജില്ലാതല കണക്കുകളും മാധ്യമങ്ങള്‍ക്ക് കൈമാറണം എന്നുമെല്ലാം നിര്‍ദേശമുണ്ടായിരുന്നു.