ആര്യാടൻ ഷൗക്കത്തിനെതിരായ നിലപാടിൽ മാറ്റമില്ല; പി വി അൻവർ

0
23

മലപ്പുറം :തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനർ എന്ന നിലയിൽ മാത്രമാണ് താൻ ആര്യാടൻ ഷൗക്കത്തിനെക്കുറിച്ച് പ്രതികരിച്ചതെന്ന് പി.വി. അൻവർ വ്യക്തമാക്കി. യുഡിഎഫിന്റെ പേരിലല്ല, തൃണമൂൽ കോൺഗ്രസിന്റെയും അതിന്റെ പ്രവർത്തകരുടെയും നിലപാടാണ് താൻ എടുത്തതെന്നും അദ്ദേഹം പറഞ്ഞു. പി.വി. അൻവർ യുഡിഎഫിന്റെ ഭാഗമല്ലെന്നും ഇവിടെ ഊന്നിപ്പറഞ്ഞു.

എന്നാൽ, യുഡിഎഫ് ഒഴിവാക്കിയ സ്ഥാനാർത്ഥിയെക്കുറിച്ച് അഭിപ്രായം പറയാമെന്നും, മുന്നണിയുടെ ഭാഗമാകുമ്പോൾ മുന്നണിയുടെ നിലപാടിനൊപ്പം നിൽക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗുമായുള്ള ചർച്ചകൾ പോസിറ്റീവായാണ് നടക്കുന്നതെന്നും സംവാദങ്ങൾ തുടരുമെന്നും മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.അതേസമയം, യുഡിഎഫ് നേതൃത്വം പി.വി. അൻവറിന് വഴങ്ങേണ്ടതില്ലെന്ന നിലപാടിൽ ഉറച്ചിരിക്കുകയാണ്. നിലമ്പൂരിൽ നടന്ന യുഡിഎഫ് നേതൃത്വ സമ്മേളനത്തിലാണ് ഈ തീരുമാനം എടുത്തത്. കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന ഈ യോഗത്തിൽ നിർണായക തീരുമാനം.