ഇ-പേമെൻറ് സംവിധാനം നടപ്പിലാക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടിയുമായി ഒമാൻ

0
48

ഒമാനിൽ ഇ-പേമെൻറ് സംവിധാനം നടപ്പിലാക്കാത്ത 140 സ്ഥാപനങ്ങൾക്ക് എതിരെ പിഴ ഈടാക്കി. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ആണ് ഇക്കര്യം അറിയിച്ചത്. രാജ്യത്ത് പ്രവർത്തിക്കുന്ന ചില വ്യാപാര സ്ഥാപനങ്ങളിൽ ഇ-പേമെന്റ് സംവിധാനം ഏർപ്പെടുത്തണം എന്ന് വർഷത്തിന്റെ തുടക്കത്തിൽ അധികൃതർ നിർദ്ദേശം നൽകിയിരുന്നു. ഇത് അനുസരിച്ച് പല വ്യാപര സ്ഥാപനങ്ങളും ഇ-പേമെൻറ് സംവിധാനം  നടപ്പിലാക്കി. എന്നാൽ സമയം ലഭിച്ചിട്ടും ഇത് നടപ്പാക്കാത്ത വ്യാപാരികൾക്കെതിരെയാണ് ഇപ്പോൾ നടപടിക്കായി കൊണ്ടിരിക്കുന്നത്. സർക്കാർ നിർദ്ദേശം നടപ്പാക്കി എന്ന് ഉറപ്പാക്കുന്നതിനായി രാജ്യത്തുടനീളം കടുത്ത പരിശോധനയും നടക്കുന്നുണ്ട്.

ഇ-പേമെന്റ് സംവിധാനം നടപ്പാക്കേണ്ട സ്ഥാപനങ്ങൾ : സ്വർണം-വെള്ളി എന്നിവ വിൽക്കുന്ന സ്ഥാപനങ്ങൾ, പച്ചക്കറി-പഴവർഗങ്ങൾ എന്നിവ വിൽക്കുന്ന സ്ഥാപനങ്ങൾ, കഫെകൾ, റസ്റ്റാറൻറുകൾ, ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന കടകൾ, ഇലക്ട്രോണിക് സ്ഥാപനങ്ങൾ, കെട്ടിടങ്ങൾ നിർമ്മിക്കുമ്പോൾ ഉയോഗിക്കുന്ന സാധനങ്ങൾ എന്നിവ വിൽക്കുന്ന സ്ഥാപനങ്ങൾ, വ്യാവസായിക മേഖലകൾ, പുകയില ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ, മാളുകൾ, ഗിഫ്റ്റുകൾ വിൽക്കുന്ന സ്ഥാപനങ്ങൾ എന്നിവ