പത്തനംതിട്ട:മഴക്കെടുതിയെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളായി ഉപയോഗിക്കുന്ന 31 സ്കൂളുകൾക്ക് തിങ്കളാഴ്ച അവധി നൽകിയിരിക്കുകയാണ് പത്തനംതിട്ട ജില്ലാ കളക്ടർ. ഇതേപോലെ സുരക്ഷാ കാരണങ്ങൾ കൊണ്ട് തിരുവല്ല താലൂക്കിലെ 13 സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകളിലെ പ്രവേശനോത്സവം, ക്യാമ്പ് പ്രവർത്തനം അവസാനിച്ചതിന് ശേഷമുള്ള ആദ്യ പ്രവൃത്തി ദിവസം നടത്തും.