വി എസിനെ കാണാൻ ഹരിപ്പാട് കാത്തുനിന്ന് രമേശ് ചെന്നിത്തല

0
49

ആലപ്പുഴ: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര മണിക്കൂറുകൾക്ക് ശേഷം ആലപ്പുഴ ജില്ലയിൽ എത്തി. മഴയിൽ നനഞ്ഞുകൊണ്ട് പതിനായിരക്കണക്കിന് ആളുകൾ തങ്ങളുടെ പ്രിയ സഖാവിനെ കാണാൻ മണിക്കൂറുകളോളം കാത്തുനിന്നു. തിരുവനന്തപുരത്ത് നിന്ന് തുടങ്ങിയ ഈ യാത്ര.മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് എംഎൽഎയുമായ രമേശ് ചെന്നിത്തല തന്റെ നിയോജകമണ്ഡലമായ ഹരിപ്പാടിൽ വച്ച് വി.എസിനെ അവസാനമായി കണ്ടുമുട്ടി. ബസ്സിനുള്ളിൽ കയറിയ അദ്ദേഹം അന്ത്യാഞ്ജലി അർപ്പിച്ചു.