സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കത്തിൽ റാപ്പർ ഡബ്സിയും സുഹൃത്തുക്കളും അറസ്റ്റിൽ

0
174

മലപ്പുറം:റാപ്പർ ഡബ്സി എന്ന പേരിൽ അറിയപ്പെടുന്ന മുഹമ്മദ് ഫാസിലിനെയും മൂന്ന് സുഹൃത്തുക്കളെയും സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തിന്റെ പേരിൽ മലപ്പുറം ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിയൂർ സ്വദേശി ബാസിലിന്റെയും അദ്ദേഹത്തിന്റെ പിതാവിന്റെയും പരാതിയിലാണ് പൊലീസ് നടപടി. ഇന്നലെ രാത്രിയാണ് നാല് പേരെയും അറസ്റ്റ് ചെയ്തത്. പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ അവരെ വിട്ടയച്ചു.