ലഹരി കേസിൽ സംവിധായകൻ സമീർ താഹിർ അറസ്റ്റിൽ

0
217

കൊച്ചി :കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് സംവിധായകർ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ സംഭവത്തിൽ സംവിധായകൻ സമീർ താഹിറെ എക്സൈസ് അറസ്റ്റ് ചെയ്തു. വിസ്തരിച്ച ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ് നടത്തിയത്. പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഫ്ലാറ്റിൽ നടന്ന ലഹരി ഉപയോഗം തന്റെ അറിവോടെയല്ലെന്ന് സമീർ താഹിർ വിശദീകരിച്ചു. ഇന്ന് ഉച്ചയ്ക്ക് അഭിഭാഷകനൊപ്പം എക്സൈസ് ഓഫീസിൽ ഹാജരായി. സംവിധായകരെ പിടികൂടിയ ഫ്ലാറ്റ് സമീറിന്റെ ഉടമസ്ഥതയിലാണ്.