തെരുവ് നായ ആക്രമണം തടയാൻ വന്ധ്യംകരണം മാത്രമാണ് മാർഗം – മന്ത്രി എംബി രാജേഷ്.

0
101

പാലക്കാട്: സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് മൂന്ന് കുട്ടികൾ മരണമടഞ്ഞ സംഭവത്തിന് പ്രതികരിച്ച് മന്ത്രി എം.ബി. രാജേഷ്. തെരുവ് നായകളുടെ ആക്രമണത്തിന് ഫലപ്രദമായ ഏക പരിഹാരം വന്ധ്യംകരണം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിന്റെ നിലവിലെ നിയമങ്ങൾ മാറ്റാതെ തെരുവ് നായ വന്ധ്യംകരണ പ്രവർത്തനങ്ങൾ പൂർണ്ണമായും ഫലപ്രദമാകില്ലെന്നും മന്ത്രി പാലക്കാട് മാധ്യമങ്ങളോട് പ്രതികരിച്ചു.

സംസ്ഥാന സർക്കാരിന് ഈ വിഷയത്തിൽ പരിമിതമായ അധികാരങ്ങൾ മാത്രമേയുള്ളൂ. തെരുവ് നായ ഭീഷണി നിയന്ത്രിക്കാൻ വന്ധ്യംകരണം മാത്രമാണ് ഫലപ്രദമായ മാർഗ്ഗം. ഈ സാഹചര്യത്തിൽ, കേന്ദ്ര സർക്കാരിന്റെ മൃഗസംരക്ഷണ നിയമങ്ങളിൽ എബിസി ചടങ്ങളിൽ ആവിശ്യമായ ഭേദഗതികൾ വരുത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.