തൃശൂർ:തൃശൂർ ചെറുതുരുത്തിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിൽ ഒരു മരം വീണു. ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ കൊണ്ടാണ് വലിയൊരു അപകടം ഒഴിഞ്ഞത്. ചെറുതുരുത്തി കലാമണ്ഡലത്തിന് സമീപമുള്ള റെയിൽവേ പാലത്തിന് താഴെയായിരുന്നു സംഭവം. മരം വീഴുന്നത് കണ്ട ലോക്കോ പൈലറ്റ് ട്രെയിനിന്റെ വേഗം കുറച്ചത് വഴി ദുരന്തം തടയാൻ കഴിഞ്ഞു.
ജാം നഗർ-തിരുനെല്ലി എക്സ്പ്രസ് ട്രെയിനിന് മുകളിലേക്കാണ് മരം വീണത്. സംഭവത്തെ തുടർന്ന് മണിക്കൂറുകളോളം ട്രയിൻ സർവീസ് നിർത്തി വെക്കേണ്ടി വന്നു. മരം പൂർണ്ണമായി മുറിച്ച് മാറ്റിയശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്. ഇന്നലെ ഈ പ്രദേശത്തും സമീപസ്ഥലങ്ങളിലും ശക്തമായ മഴയും കാറ്റും ഉണ്ടായിരുന്നു.





























