തൃശ്ശൂർ: തൃശൂരിൽ വീട്ടുമുറ്റത്ത് മകന് ചോറ് വാരിക്കൊടുക്കുന്നതിനിടെ പാമ്പുകടി ഏറ്റ് യുവതി മരിച്ചു . മാപ്രാണം മാടായിക്കോണം സ്വദേശി ചെറാകുളം ഷാരോണിന്റെ ഭാര്യ ഹെന്ന (28) ആണ് ഇന്നലെ പുലർച്ചെ ആശുപത്രിയിൽ മരണപ്പെട്ടത്.
സംഭവം ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ്. രണ്ടര വയസ്സുള്ള മകന് വീട്ടുമുറ്റത്ത് നിന്ന് ചോറ് വാരിക്കൊടുക്കുകയായിരുന്നു ഹെന്ന. തൊട്ടുപിറകിൽ നിന്നും പാമ്പ് അവരുടെ കാലിൽ കടിക്കുകയായിരുന്ന. ഉടൻ തന്നെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിടെ ഇന്നലെ പുലർച്ചെ മരണപ്പെട്ടുക്കയായിരുന്നു.