അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്തെ 10 ജില്ലകളില്‍ കനത്ത മഴ

0
200

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്തെ 10 ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ത വകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, ആലപ്പുഴ, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത. ചിലയിടങ്ങളില്‍ മണിക്കൂറില്‍ 45 കിമീ വരെ വേഗത്തിലുള്ള കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.