കുവൈറ്റിൽ ലേലത്തിൽ വിൽക്കാൻ വച്ച 940 കിലോ കേടായ മത്സ്യം പിടിച്ചെടുത്തു

0
15

കുവൈത്ത് സിറ്റി: മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത 940 കിലോ മത്സ്യം കുവൈത്തിൽ പിടിച്ചെടുത്തു. മത്സ്യത്തിന്റെ നിറം, രൂപം, ഗന്ധം എന്നിവയിൽ സ്വാഭാവികമായ മാറ്റങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ നടപടി സ്വീകരിച്ചത്.

ക്യാപിറ്റൽ ഗവർണറേറ്റ് ഇൻസ്പെക്ഷൻ വിഭാഗം നടത്തിയ പരിശോധനയിലാണ് മത്സ്യലേലത്തിൽ വിൽപ്പനയ്ക്കായി എത്തിച്ച പഴകിയ മത്സ്യം കണ്ടെത്തിയത്. പിടിച്ചെടുത്ത മത്സ്യം നശിപ്പിക്കാൻ അധികൃതർ ഉത്തരവിട്ടു.

ഭക്ഷ്യയോഗ്യമല്ലാത്ത ഉൽപ്പന്നങ്ങൾ വിൽപ്പനയ്ക്കായി പ്രദർശിപ്പിച്ചതിന് മത്സ്യം ഇറക്കുമതി ചെയ്ത കമ്പനിക്കെതിരെ നിയമലംഘന നോട്ടീസ് നൽകി. സംഭവത്തിൽ തുടർനിയമനടപടികൾക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും അധികൃതർ അറിയിച്ചു.