കുവൈത്ത്: ഗ്രാൻഡ് ഹൈപ്പർ സംഘടിപ്പിക്കുന്ന ഗ്രാൻഡ് ഫുഡ് ഫെസ്റ്റിന് ഫഹാഹീൽ ഗ്രാൻഡ് ഹൈപ്പർ സ്റ്റോറിൽ വർണാഭമായ തുടക്കം. 50 അടി നീളത്തിൽ പ്രത്യേകം തയ്യാറാക്കിയ കൂറ്റൻ കേക്ക് മുറിച്ചാണ് ഭക്ഷ്യോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. ഗ്രാൻഡ് ഹൈപ്പറിന്റെ സീനിയർ മാനേജ്മെന്റ് അംഗങ്ങൾ, കോർപ്പറേറ്റ് മാനേജർമാർ, കുവൈത്തിലെ വിവിധ റീജിയനുകളിൽ നിന്നുള്ള ഓപ്പറേഷൻസ് മേധാവികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഉദ്ഘാടനത്തിന്റെ പ്രധാന ആകർഷണമായ ഭീമൻ കേക്ക് കാണാൻ നിരവധി ഉപഭോക്താക്കളാണ് ഫഹാഹീൽ സ്റ്റോറിൽ എത്തിയത്. കേക്ക് മുറിച്ചപ്പോൾ ഉയർന്ന കരഘോഷവും ആർപ്പുവിളികളും സ്റ്റോറിനെ ഉത്സവലഹരിയിലാക്കി. ഉപഭോക്താക്കളുടെ സജീവ പങ്കാളിത്തം ചടങ്ങിനെ അവിസ്മരണീയമാക്കിയതായി സംഘാടകർ അറിയിച്ചു.
വിവിധ വിഭാഗങ്ങളിൽ പ്രത്യേക ഓഫറുകൾ
ഗ്രാൻഡ് ഫുഡ് ഫെസ്റ്റിന്റെ ഭാഗമായി ഉപഭോക്താക്കൾക്കായി വിപുലമായ ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. വീട്ടാവശ്യത്തിനുള്ള പലചരക്ക് സാധനങ്ങൾ, പഴം-പച്ചക്കറികൾ, അപ്പപ്പോൾ തയ്യാറാക്കുന്ന ഭക്ഷണവിഭവങ്ങൾ എന്നിവയിൽ പ്രത്യേക വിലക്കുറവും ആകർഷകമായ ഓഫറുകളും ലഭ്യമാകും.
ബിരിയാണി മുതൽ കേക്ക് ഡെക്കറേഷൻ വരെ
ഭക്ഷണപ്രേമികൾക്കും കുടുംബങ്ങൾക്കുമായി വിവിധ സ്റ്റോറുകളിൽ വൈവിധ്യമാർന്ന മത്സരങ്ങളും സംഘടിപ്പിക്കും. ബിരിയാണി മത്സരം, പായസം മത്സരം, കുട്ടികൾക്കായുള്ള കേക്ക് ഡെക്കറേഷൻ മത്സരം എന്നിവയ്ക്കൊപ്പം മറ്റു നിരവധി പരിപാടികളും ഫെസ്റ്റിന്റെ ഭാഗമായി നടക്കും.
പാചകത്തിലെ കൈപ്പുണ്യം തെളിയിക്കാനും കുട്ടികളുടെ സർഗാത്മകത പ്രകടിപ്പിക്കാനുമുള്ള വേദിയായിരിക്കും മത്സരങ്ങളെന്ന് സംഘാടകർ വ്യക്തമാക്കി. മത്സരങ്ങളുടെ തീയതി, വേദി, പങ്കെടുക്കേണ്ട വിധം തുടങ്ങിയ വിവരങ്ങൾ ഗ്രാൻഡ് ഹൈപ്പറിന്റെ സമൂഹമാധ്യമ ചാനലുകളിലൂടെ അറിയിക്കും. ഉദ്ഘാടനച്ചടങ്ങ് വിജയകരമാക്കിയ ഉപഭോക്താക്കൾക്ക് ഗ്രാൻഡ് ഹൈപ്പർ മാനേജ്മെന്റ് നന്ദി അറിയിച്ചു. രുചിവൈവിധ്യങ്ങളും ആകർഷകമായ ഓഫറുകളും മത്സരങ്ങളും ഒരുമിക്കുന്ന ഗ്രാൻഡ് ഫുഡ് ഫെസ്റ്റിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും അധികൃതർ അറിയിച്ചു. കുവൈത്തിലുടനീളം പ്രവർത്തിക്കുന്ന ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർ, ഗുണമേന്മയുള്ള ഉൽപ്പന്നങ്ങളും ആകർഷകമായ ഓഫറുകളും ഉപഭോക്താക്കളിലെത്തിക്കുന്നതിനാണ് പ്രാധാന്യം നൽകുന്നത്.


































