കുവൈറ്റ് സിറ്റി : ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്കായി സൗജന്യ ബ്ലഡ് ഷുഗർ പരിശോധന സംഘടിപ്പിച്ച് മെട്രോ മെഡിക്കൽ. നവംബർ 14ന് വൈകുന്നേരം 5 മണി മുതൽ 7 മണി വരെ മെട്രോയുടെ എല്ലാ ബ്രാഞ്ചുകളിലും പരിശോധനാ സൗകര്യം ലഭ്യമായിരിക്കും.
പ്രമേഹത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനും രോഗം നേരത്തേ തിരിച്ചറിയുന്നതിന്റെ പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനുമാണ് ഈ സംരംഭം. പലപ്പോഴും വ്യക്തമായ ലക്ഷണങ്ങളില്ലാതെ തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നതിനാൽ രോഗം തിരിച്ചറിയാൻ വൈകാറുണ്ട്. പ്രമേഹത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനും നേരത്തെയുള്ള പരിശോധനയുടെ പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനുമായി ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് പ്രത്യേക സൗജന്യ പരിശോധനാ പരിപാടിയുമായി മെട്രോ മെഡിക്കൽ രംഗത്തെത്തുന്നു.
അമിതമായ ദാഹം, ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കൽ, ക്ഷീണം, കാഴ്ച മങ്ങൽ തുടങ്ങിയവ പ്രമേഹത്തിന്റെ ലക്ഷണങ്ങളാകാം. എന്നാൽ എല്ലാവരിലും ഇത്തരം ലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല. നേരത്തെയുള്ള രോഗനിർണയവും ആവശ്യമായ ചികിത്സയും പ്രമേഹവുമായി ബന്ധപ്പെട്ട സങ്കീർണതകൾ കുറയ്ക്കാൻ സഹായിക്കും.
ആരോഗ്യകരമായ ഭക്ഷണക്രമം, പതിവായ വ്യായാമം, ശരീരഭാരം നിയന്ത്രിക്കൽ, കൃത്യമായ ആരോഗ്യപരിശോധന എന്നിവയിലൂടെ പ്രമേഹത്തെ ഫലപ്രദമായി നിയന്ത്രിക്കാനാകും. രോഗം വന്നതിനുശേഷം മാത്രം ആരോഗ്യസംരക്ഷണത്തിന് പ്രാധാന്യം നൽകാതെ രോഗസാധ്യതകൾ നേരത്തേ തിരിച്ചറിയുകയും മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യേണ്ടതിന്റെ സന്ദേശമാണ് പരിപാടിയിലൂടെ മെട്രോ മെഡിക്കൽ മുന്നോട്ടുവയ്ക്കുന്നത്.
നവംബർ 14ന് വൈകുന്നേരം 5 മുതൽ 7 വരെ നടക്കുന്ന സൗജന്യ പരിശോധന പൊതുജനങ്ങൾക്ക് പരമാവധി പ്രയോജനപ്പെടുത്താവുന്ന മികച്ച അവസരമാണെന്ന് മെട്രോ മെഡിക്കൽ അറിയിച്ചു.

































