ഉപയോഗശൂന്യമായ 4000 കിലോഗ്രാം മാംസം പിടികൂടി

കുവൈത്ത് സിറ്റി: കുവൈത്തിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന ഉപയോഗശൂന്യമായ 4000 കിലോഗ്രാം മാംസം പിടികൂടി. ഷുവൈഖ് വ്യവസായ മേഖലയിൽ ലൈസൻസ് ഇല്ലാതെ അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ നടത്തിയ പരിശോധനയിലാണ് വൻതോതിൽ ശേഖരിച്ച മാംസം പിടികൂടിയത്. വാണിജ്യ വ്യവസായ മന്ത്രാലയ ഉദ്യോഗസ്ഥരാണ് പ്രദേശത്ത് പരിശോധന നടത്തിയത്