മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സിന്റെ 300-ാമത് ഷോറും യു എസിലെ ഡാലസിൽ പ്രവർത്തനമാരംഭിച്ചു

ലോകത്തെ ഏറ്റവും വലിയ ആറാമത്തെ റീട്ടെയില്‍ ജ്വല്ലറി ഗ്രൂപ്പ് ആയ മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സിന്റെ 300-ാമത് ഷോറും യു എസിലെ ഡാലസിൽ പ്രവർത്തനമാരംഭിച്ചു.ആഗോൾ വിപുലീകരണ പദ്ധതികളുടെ ഭാഗമായാണ് പുതിയ ഷോറൂം ആരംഭിച്ചത്. 10 രാജ്യങ്ങളിലായി 300 ഷോറൂമകുളുടെ ശക്തമായ റീട്ടെയിൽ ശൃംഖലയുള്ള മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സിനുള്ളത്.

യുഎസിലെ കോളിന്‍ കൗണ്ടി കമ്മീഷണർ സൂസന്‍ ഫ്ളെച്ചർ, ഫ്രിസ്കോ ടെക്സാസ് മേയർ ജെഫ് ചെനി എന്നിവർ ചേർന്ന്  ഗോൾഡ് ആൻ ഡയമണ്ട് ഇന്റർനാഷണൽ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടർ ഫാൽ അഹമ്മദിന്റെ സാന്നിധ്യത്തിൽ ഡാലസ് ഷോറൂമിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമദ്, വൈസ് ചെയർമാൻ കെ. പി. അബ്ദുൾ സലാം, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് ഇന്ത്യ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടർ ഒ.അഷർ, മറ്റ് ടീം അംഗങ്ങൾ പ്രമുഖ വ്യക്തികള്‍ തുടങ്ങിയവർ വെർച്വല്‍ പ്ലാറ്റ്ഫോം വഴി ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. 5811 പ്രെസ്റ്റണ്‍ റോഡ്, ഫ്രിസ്കോയിലാണ് ഡാലസ് ഷോറും സ്ഥിതി ചെയ്യുന്നത്. മലബാർ ഗോൾഡ് ആന്റ് ഡയണ്ട്സിന്റെ യു.എസിലെ മൂന്നാമത്തെ ഷോറൂമാണിത്. ന്യൂ ജെഴ്സിയിലെ ഓക്ക് ട്രീ റോഡിലും, ചിക്കാഗോയിലെ വെസ്റ്റ് ഡെവണ്‍ അവന്യുവിലുമാണ് മറ്റ് രണ്ട് ഷോറൂമുകളുള്ളത്.

മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് 300-ാമത്തെ ഷോറൂമിലെത്തുന്നത്  അഭിമാന നിമിഷമാണെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദ് പറഞ്ഞു. കേരളത്തിലെ കോഴിക്കോടുള്ള ചെറിയഷോറൂമിലൂടെയാണ് തങ്ങള്‍ ജ്വല്ലറി മേഖലയിലേക്ക് കടന്ന് വന്നത്. ഇന്ന് പത്ത് രാജ്യങ്ങളിലായി 300ലധികം ഷോറൂമുകളുടെ ശക്തമായ സാന്നിധ്യം ഞങ്ങള്‍ക്കുണ്ട്. ഈ വളർച്ചയ്ക്ക് പിന്തുണ നല്‍കിയ എല്ലാവർക്കും നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു.

നിലവിലുള്ള രാജ്യങ്ങളിൽ ബാൻഡിന്റെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനൊപ്പം മറ്റ് കൂടുതൽ രാജ്യങ്ങളിലേക്കും പ്രവർത്തനം വിപുലീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഉപഭോക്താക്കള്‍ക്ക് മികച്ച ഷോപ്പിങ് അനുഭവം നല്‍കുന്ന ബ്രാന്‍ഡിന്‍റെ വ്യത്യസ്തങ്ങളായ ആഭരണ ശ്രേണികളും, സേവനങ്ങളും,പ്രോമിസുകളും ഉപയോഗപ്പെടുത്തിയായിരിക്കും പുതിയ വിപണികളിലേക്ക് പ്രവേശിക്കുക. മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സിന് ലഭിച്ച സ്വീകാര്യതയും. ജനകീയതയും ആഗോള തലത്തിൽ ഒന്നാമത്തെ റീട്ടെയിലർ ആകുന്നതിനുള്ള വിപുലീകരണ പ്രക്രിയയെ കൂടുതൽ വേഗത്തിലാക്കുന്നതിനുള്ള ആത്മവിശ്വാസം പരന്നതാണെന്നും എം.പി അഹമ്മദ് പറഞ്ഞു.