ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ പ്രതിയായിരുന്ന ഫൗസിയ ഹസന്‍ അന്തരിച്ചു

ഐഎസ്ആര്‍ഒ ചാരക്കേസില്‍ പ്രതിയായിരുന്ന മാലിദ്വീപ് സ്വദേശിനി ഫൗസിയ ഹസന്‍ (80) അന്തരിച്ചു. ചൊവ്വാഴ്ച ശ്രീലങ്കയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു. ഇവർ ഏറെക്കാലമായി ശ്രീലങ്കയിലായിരുന്നു താമസം. ചലച്ചിത്ര നടിയും മാലദ്വീപ് നാഷണൽ ഫിലിം സെൻസർ ബോർഡിൽ ഓഫീസറും ആയിരുന്നു

ഐ.എസ്.ആര്‍.ഒയുടെ രഹസ്യങ്ങള്‍ ശാസ്ത്രജ്ഞരായ ഡോ. നമ്പി നാരായണനും ഡോ. ശശികുമാറും മാലദ്വീപ് സ്വദേശിനികളായ മറിയം റഷീദ, ഫൗസിയ ഹസന്‍ എന്നിവര്‍ വഴി വിദേശികള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നതാണ് ചാര കേസ്.

കേസില്‍ രണ്ടാം പ്രതിയായിരുന്നു ഫൗസിയ . 1994 നവംബര്‍ മുതല്‍ 1997 ഡിസംബര്‍ വരെ കേരളത്തില്‍ ജയില്‍വാസമനുഭവിച്ച ഇവര്‍ പിന്നീട് കുറ്റവിമുക്തയായി. സി.ബി.ഐ അന്വേഷണത്തിലാണ് കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയത്.