കുവൈറ്റ് സിറ്റി: മൂന്നു പതിറ്റാണ്ട് കാലത്തെ കുവൈറ്റ് പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ഐസിഎഫ് ഫർവാനിയ റീജൻ എക്കണോമിക്സ് സെക്രട്ടറി അഷ്റഫ് തത്ഥാനത്തിന് യാത്രപ്പു നൽകി. ICF ഫർവാനിയ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് കുവൈറ്റ് നാഷണൽ സെക്രട്ടറി സാലിഹ് കിഴക്കേതിൽ മുഖ്യ പ്രഭാഷണം നടത്തി. നാഷണൽ പ്രസിഡൻ്റ് അലവി സഖാഫി ദുആക്ക് നേതൃത്വം നൽകി. റീജിയൺ പ്രസിഡൻ്റ് സുബൈർ മുസ്ലിയാർ അധ്യക്ഷത വഹിച്ചു, അലവി സഖാഫി പൊന്നാട അണിയിച്ചു, റീജിയൺ കമ്മറ്റിയുടെ ഉപഹാരം നാഷണൽ, റീജിയൺ നേതാക്കൾ ചേർന്നു നൽകി, ബഷീർ അണ്ടിക്കോട് ആശംസ അർപ്പിച്ചു സംസാരിച്ച ചടങ്ങ് ഷൗക്കത്ത് പട്ടാമ്പി സ്വാഗതവും ഫൈസൽ പയ്യോളി നന്ദിയു പറഞ്ഞു.
Home Kuwait Associations ഐസിഎഫ് ഫർവാനിയ റീജൻ എക്കണോമിക്സ് സെക്രട്ടറി അഷ്റഫ് തത്ഥാനത്തിന് യാത്രയപ്പ് നൽകി

































