കുവൈത്ത് സിറ്റി: ഓഐസിസി കുവൈറ്റ് കൊല്ലം ജില്ലാ കമ്മിറ്റിയും ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്ററും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. മേയ് 1 വെള്ളിയാഴ്ച ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ വൈകുന്നേരം 5 മുതൽ 7 മണിവരെ ക്യാമ്പ് നടക്കും. കമ്മിറ്റി പ്രസിഡന്റ് റോയ് എബ്രഹാമിന്റെ നേതൃത്വത്തിൽ നടക്കുന്ന ക്യാമ്പിന് ജനറൽ കൺവീനറായി അൽ അമീൻ മീരാസാഹിബും ജോയിന്റ് കൺവീനറായി ദിലീഷ് ജഗന്നാഥും പ്രവർത്തിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
രക്തദാനത്തിന് എത്തുന്നവർക്ക് വാഹന സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക: 64441786, 66613587, 60972994.

































