ഫസ്റ്റ്, ബിസിനസ് ക്ലാസ് ടിക്കറ്റുകൾ ഇക്കോണമിയിലേക്ക് മാറ്റുന്നുവെന്ന വാർത്ത തള്ളി കുവൈത്ത് എയർവേയ്സ്

0
21

കുവൈറ്റ് സിറ്റി : ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് ബുക്കിംഗുകൾ ഇക്കോണമി ക്ലാസിലേക്ക് മാറ്റുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കുവൈത്ത് എയർവേയ്സ് വ്യക്തമാക്കി. ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് വിമാനക്കമ്പനി ഇക്കാര്യം അറിയിച്ചത്. പ്രചരിക്കുന്ന അവകാശവാദങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും കമ്പനി വ്യക്തമാക്കി.

പ്രവർത്തനപരമായ ഒരു സാഹചര്യം കാരണം യാത്രക്കാരുടെ ബുക്കിംഗിൽ മാറ്റങ്ങൾ ആവശ്യമായി വന്നാൽ, നിലവിലുള്ള നടപടിക്രമങ്ങളും ചട്ടങ്ങളും അനുസരിച്ചായിരിക്കും വിഷയം കൈകാര്യം ചെയ്യുകയെന്നും കുവൈത്ത് എയർവേയ്സ് അറിയിച്ചു.

ടിക്കറ്റ്, ബുക്കിംഗ്, വിമാന സർവീസ് എന്നിവ സംബന്ധിച്ച വിവരങ്ങൾ അറിയാൻ കമ്പനിയുടെ ഔദ്യോഗിക ചാനലുകളെ മാത്രം ആശ്രയിക്കണമെന്നും യാത്രക്കാരോട് അധികൃതർ നിർദേശിച്ചു.