ബിജെപി വിട്ട നടൻ ദേവൻ ടിവികെയിലേക്ക്; വിജയുമായി ഉടൻ കൂടിക്കാഴ്ച

0
18

തിരുവനന്തപുരം: ബിജെപി വിട്ട നടൻ ദേവൻ ടിവികെയിലേക്ക്. വിജയ്‍യുമായി ഉടൻ കൂടിക്കാഴ്ച നടത്തുമെന്ന് ദേവൻ അറിയിച്ചു. ടിവികെയുടെ കേരള അധ്യക്ഷ പദവി ദേവന് ലഭിച്ചേക്കുമെന്നാണ് സൂചനകള്‍.
കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ നടന്ന പരിപാടിക്കിടെയായിരുന്നു ബിജെപി പാര്‍ട്ടി വിടുന്നതായി ദേവൻ പ്രഖ്യാപിച്ചത്. ശ്രീനാരായണ ഗുരുദേവൻ ദർശനങ്ങളാണ് തന്റെ രാഷ്ട്രീയം. അത് നടപ്പാക്കാൻ തനിക്ക് കഴിയുന്നില്ല. സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പാർട്ടിയിലെ പ്രാഥമിക അംഗത്വവും രാജിവെക്കുന്നുവെന്നായിരുന്നു ദേവൻ പ്രഖ്യാപനത്തിൽ വ്യക്തമാക്കിയത്.