കോഴിക്കോട്ട് ‘വഖഫ് ആക്ഷൻ കൗൺസിൽ’ രൂപീകരിച്ചു; വിവിധ സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു

0
47

കോഴിക്കോട് : വഖഫ് നിയമങ്ങളും സംരക്ഷണവുമായി ബന്ധപ്പെട്ട് നാഷണൽ ലീഗ് സംസ്ഥാന കമ്മിറ്റി ജൂലൈ 28ന് കോഴിക്കോട്ട് സംഘടിപ്പിച്ച വഖഫ് കോൺക്ലേവിൽ ഇരുപതിലധികം മുസ്ലിം സമുദായിക സംഘടനകൾ – വഖഫ് കൂട്ടായ്മകൾ – രാഷ്ട്രീയ പാർട്ടികൾ – വഖഫ് നിയമ സഹായ സമിതികൾ എന്നിവർ പങ്കെടുത്തിരുന്നു. അതിന്റെ തുടർച്ചയായി 2026 സെപ്റ്റംബർ 9ന് കോഴിക്കോട് ചേർന്ന യോഗത്തിൽ ‘വഖഫ് ആക്ഷൻ കൗൺസിൽ’ സമിതിക്ക് രൂപം നൽകി.

പ്രൊഫ: എ പി അബ്ദുൽ വഹാബ് അദ്ധ്യക്ഷത വഹിച്ചു. വിവിധ സംഘടന പ്രതിനിധികൾ അഡ്വ: പി ടി എ റഹീം , പ്രൊഫ: എ കെ അബ്ദുൽ ഹമീദ് , ഒ പി എം അശ്റഫ് , അഡ്വ: സഫറുള്ള , അഡ്വ: K K സമദ് , നിയാസ് പുളിക്കലകത്ത് , പി അബ്ദുൽ ഹമീദ് , മുജീബ് റഹ്മാൻ എറണാകുളം , അബ്ദുൽ ഖാദർ കാരന്തൂർ , സയ്യിദ് ഷബീൽ ഹൈദറൂസി തങ്ങൾ , ഡോ: ഖാസിമുൽ ഖാസിമി , ബഷീർ ബഡേരി , ജലീൽ പുനലൂർ , അഡ്വ ഒ കെ തങ്ങൾ, സത്താർ കുന്നിൽ, കോതൂർ മുഹമ്മദ് മാസ്റ്റർ തുടങ്ങിയവർ  യോഗത്തിൽ പങ്കെടുത്തു. സി പി നാസർ കോയ തങ്ങൾ സ്വാഗതവും എൻ കെ അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.