സതീശൻ സർക്കാർ സംഘ്പരിവാറിന് ഏജൻസി പണിയെടുക്കുന്നു: നാഷണൽലീഗ്

0
10

കോഴിക്കോട് : വിദ്യാഭ്യാസത്തിൻ്റെ കാവിവൽക്കരണത്തിന് വഴിയൊരുക്കാനായി സംഘ്പരിവാറു കാരെ കുഞ്ചിക സ്ഥാനങ്ങളിലിരുത്തി യു ഡി എഫ് സർക്കാർ സംഘപരിവാറിന് ഏജൻസി പണിയെടുക്കുകയാണെന്ന് നാഷണൽ ലീഗ് കോഴിക്കോട് ജില്ലാ കൗൺസിൽ. സംഘ് പരിവാർ അജണ്ടകൾ അടിച്ചേൽപിക്കുന്ന ഗവർണരുമായി തർക്കങ്ങൾക്കില്ലെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിൻ്റെ പ്രസ്താവനയും എം ജി യൂണിവേഴ്‌സിറ്റി സെനറ്റിൽ സംഘ്പരിവാ റുകാരെ കുത്തിനിറച്ചതും അതിൻ്റെ ഭാഗമാണ്. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുടെ നിയമനവും സംഘ് പരിവാറിൻ്റെ അഭീഷ്ടമനുസരിച്ചാണെന്ന് അനുമാനിക്കണം. തെരഞ്ഞെടുപ്പിന് മുമ്പേ രൂപപ്പെടുത്തിയ യുഡിഎഫ്- ബിജെപി ഡീലിൻ്റെ തിരക്കഥയാണിതൊക്കെയെന്ന് ന്യായമായും കരുതേണ്ടതുണ്ട്. മതനിരപേക്ഷ കേരളം അങ്ങേയറ്റം ജാഗ്രതരാവേണ്ട നാളുകളാണ് വരാനിരിക്കുന്നത്, കൗൺസിൽ അഭിപ്രായപ്പെട്ടു.സംസ്ഥാന പ്രസിഡന്റ് എ.പി അബ്ദുൽ വഹാബ് മീറ്റ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജനറൽ സെക്രട്ടറി സി.പി.നാസർ കോയ തങ്ങൾ പാർട്ടി സംസ്ഥാന കമ്മിറ്റിനടത്തുന്ന പരിപാടികളുടെ വിശദീകരണം നടത്തി. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എൻ.കെ.അബ്ദുൽ അസീസ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ഷർമ്മദ് ഖാൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ബഷീർ ബഡെരി. അൻവർ ടി.ടി. വഹാബ് മണ്ണിൽ കടവ്. ഇസ്മായിൽ കിണാശ്ശേരി. സുൽഫിക്കർ ബേപ്പൂർ. ഒ.പി. റഷീദ്. മെഹബൂബ് കുറ്റികാട്ടൂർ. ഒ.പി.സലീം. കെ.ആർ.എസ്.മുഹമ്മദ്‌. എം.എം. മൗലവി. ഷാജി.പി.കെ. റഫീഖ് ചേലന്നൂർ. ആബിദ് അമ്പിലോളി. അഡ്വ:ഫിർ ഷാദ്. റെനീഫ്. ശംസു ചക്കുംകടവ് തുടങ്ങിയവർ സംസാരിച്ചു ജനറൽ സെക്രട്ടറി റഫീഖ് അഴിയൂർ സ്വാഗതവും കെ. കെ മുഹമ്മദ്‌ മാസ്റ്റർ നന്ദിയും പറഞ്ഞു.