കുവൈറ്റിൽ കര്‍ഫ്യു രണ്ട് മണിക്കൂർ കൂടി നീട്ടി; ജലീബിലും മഹ്ബൂലയിലും ലോക്ക് ഡൗണ്‍

0
23

കുവൈറ്റ്: രാജ്യത്ത് കർഫ്യു സമയം രണ്ട് മണിക്കൂർ കൂടി നീട്ടി. വൈകിട്ട് അഞ്ച് മണി മുതൽ പിറ്റേന്ന് പുലർച്ചെ ആറ് മണിവരെയാകും ഇനി മുതൽ നിരോധനാജ്ഞ. അതേസമയം മഹ്ബൂലയിലും ജലീബ് അൽ ഷുയൂഖിലും ലോക്ക് ഡൗൺ പ്രഖ്യാപിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. രണ്ടാഴ്ചത്തേക്കാണ് ലോക്ക്ഡൗൺ. കഴിഞ്ഞ ദിവസം മുതൽ തന്നെ പുതിയ തീരുമാനങ്ങൾ നടപ്പിലായിത്തുടങ്ങുകയും ചെയ്തിട്ടുണ്ട്.

അത്യാവശ്യങ്ങൾക്കല്ലാതെ ആരും വീടുകൾക്ക് പുറത്തിറങ്ങരുതെന്ന് ആഭ്യന്തരമന്ത്രി അനസ് അൽ സലാഹ് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. കർഫ്യു സമയം അവസാനിച്ചാലും കഴിവതും വീടുകൾക്കുള്ളിൽ തന്നെ തുടരണമെന്നും അദ്ദേഹം പറഞ്ഞു.