കുവൈറ്റിൽ പൊതു അവധി ഏപ്രിൽ 23വരെ നീട്ടി

0
12

കുവൈറ്റ്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുവൈറ്റിൽ പ്രഖ്യാപിച്ച പൊതുഅവധി ഏപ്രിൽ 23 വരെ നീട്ടി. നേരത്തെ പ്രഖ്യാപിട്ട അവധി ഈ ആഴ്ച അവസാനിക്കാനിരിക്കെയാണ് വീണ്ടും രണ്ടാഴ്ച കൂടി നീട്ടിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചത്.

ഏപ്രിൽ 25 മുതൽ പ്രവർത്തി ദിനം ആരംഭിക്കുമെന്നാണ് പ്രധാനമന്ത്രി ഷെയ്ഖ് സബാ അൽ ഖാലെദ് അൽ ഹമദ് അൽ സബായുടെ നേതൃത്വത്തിൽ നടന്ന കാബിനറ്റ് യോഗത്തിന് ശേഷം സർക്കാർ വക്താവ് അറിയിച്ചത്.

തൊഴിലാളി ചൂഷണം തടയുന്നതിനും തൊഴിൽ മേഖലയിലെ തട്ടിപ്പ് അന്വേഷിക്കുന്നതിനുമായി ഒരു പ്രത്യേക സമിതിക്ക് രൂപം നൽകാനും ഇന്നത്തെ യോഗത്തിൽ തീരുമാനം ആയിട്ടുണ്ട്.