ഇനി അവസാന അങ്കം, അർജന്റീന vs ഫ്രാൻസ്

0
19

ഇക്ബാൽ മുറ്റിച്ചൂർ:

ഇരു ടീമും ഇതുവരെ ലോകകപ്പിൽ മൂന്നു തവണ ഏറ്റുമുട്ടി. 1930 ലും 1978 ലും അർജന്റീനക്കായിരുന്നു വിജയം.എന്നാൽ, 2018ലെ റഷ്യൻ ലോകകപ്പിൽ ഫ്രാൻസിനായിരുന്നു ജയം. ഇത് നാലാമത്തെ തവണയാണ് ലോകകപ്പിൽ പരസ്പരം ഏറ്റുമുട്ടുന്നത്.

2018ൽ റഷ്യൻ ലോകകപ്പിൽ അർജന്റീന ഗ്രൂപ്പ്‌ ഘട്ടത്തിൽ ക്രൊയേഷ്യയോട് 3-0 ന് പരാജയപ്പെട്ടിരുന്നു. അതെ ലോകകപ്പിൽ ഫ്രാൻസിനോട് 4-3 ന് പ്രീ ക്വാർട്ടറിൽ പരാജയപ്പെട്ടു പുറത്താവുകയും ചെയ്തു.

ഇതിൽ 2018 റണ്ണർ അപ്പായ ക്രൊയേഷ്യയെ ഖത്തറിൽ സെമിയിൽ അതെ മാർജിനിൽ കണക്ക് തീർത്തു ( 3-0 ന് ) കൊണ്ടാണ് ഫൈനൽ പ്രവേശനം. ഇനി മധുര പ്രതികാരം 2018 ലെ ലോക ചാമ്പ്യൻമാരോട് തന്നെ..കാത്തിരുന്നു കാണാം… ആ മധുര പ്രതികാരത്തിന് ഇത്തവണ മാറ്റ് ഏറെയാണ്. മെസ്സിയുടെ മിന്നും ഫോം തന്നെയാണ് അർജന്റീനയുടെ ആയുധമെങ്കിൽ മറുതലക്കൽ പി എസ് ജി യിലെ തന്റെ സഹതാരമായ എമ്പാപ്പേ യിലാണ് ഫ്രാൻസിന്റെ പ്രതീക്ഷ.. സസ്പെൻഷന് ശേഷം തിരിച്ചുവരുന്ന അർജന്റീനയുടെ അക്യുന, മുൻനിരയിലെ യുവ താരം അൽവാരസ്, ഡി പോൾ, പ്രതിരോധ നിരയിലെ ഒറ്റമെൻഡി ബാറിന് കീഴിൽ കവലാളായി മാർട്ടീനെസ് എന്നിവരുടെ മിന്നും പ്രകടനം അർജന്റീനക്ക് ഏറെ മുതൽക്കൂട്ടാണ്.

ഫ്രാൻസിനാകട്ടെ എമ്പാപ്പയ്ക്കൊപ്പം മികച്ച പ്രകടനവുമായി ഗിറൂദും ഗ്രീസ്മാനും ഹെർണാണ്ടസും വരനെയും യുമെല്ലാം 2018 ൽ നിർത്തിയിടത്തു നിന്നു തന്നെ കളി തുടരുന്ന ചാമ്പ്യൻ തന്നെയെന്ന് ഭയം ലവലേശമില്ലാതെ ജൈത്രയാത്ര തുടരുകയാണ്. കാത്തിരുന്നു കാണാം മെസ്സിയുടെ കീഴിൽ അർജന്റീനയാണോ അതല്ല എംബാപ്പയുടെ കീഴിൽ ഫ്രാൻസോ ഈ കിരീടം ചൂടുമെന്നത്..

ഇരു ടീമുകളും ഗ്രൂപ്പ് ഘട്ടത്തിൽ താരതമ്യേന ചെറിയ ടീമുകളോട് പരാജയപ്പെട്ടിരുന്നു. അർജന്റീന ഗ്രൂപ്പ് ഘട്ടത്തിൽ സൗദി അറേബ്യയോട് തോൽവി അറിഞ്ഞപ്പോൾ ഫ്രാൻസ് പരാജയപ്പെട്ടത് ട്യൂണിഷ്യയോടാണ്.