കുവൈത്ത് സിറ്റി: ഫർവാനിയയിൽ ഇറക്കുമതി ചെയ്ത 17 മദ്യക്കുപ്പികളുമായി ഒരു അറബ് പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫർവാനിയ സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ പട്രോൾ സംഘം നടത്തിയ പരിശോധനയ്ക്കിടെയാണ് ഇയാൾ പിടിയിലായത്. ചോദ്യം ചെയ്യലിൽ ഇയാൾ സ്ഥിരമായി അനധികൃത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നുവെന്ന് സമ്മതിച്ചതായും സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. അറസ്റ്റിനെത്തുടർന്ന്, പിടിച്ചെടുത്ത വസ്തുക്കൾ കണ്ടുകെട്ടാൻ പബ്ലിക് സെക്യൂരിറ്റി സെക്ടർ മേധാവി ഹമദ് അൽ-മുനൈഫി ഉത്തരവിട്ടു. പ്രതിയെ തുടർ നിയമനടപടികൾക്കായി ഡ്രഗ് ആൻഡ് ആൽക്കഹോൾ കൺട്രോൾ ഡയറക്ടറേറ്റിന് കൈമാറാൻ പബ്ലിക് സെക്യൂരിറ്റി വിഭാഗം നിർദ്ദേശം നൽകി.






























