കോവിഡ് 19: കുവൈറ്റിൽ ഇന്ന് രോഗമുക്തരായത് 2 വയസുള്ള കുട്ടിയും 72 വയസുള്ള വയോധികനും

0
29

കുവൈറ്റ്: രാജ്യത്ത് ഇന്ന് രണ്ട് വയസുള്ള കുട്ടി ഉൾപ്പെടെ രണ്ട് പേർ രോഗമുക്തരായതായി കുവൈറ്റ് ആരോഗ്യ മന്ത്രി. രോഗമുക്തനായ രണ്ടാമത്തെയാൾ 72 വയസുള്ള ഒരു വയോധികനാണ്. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരായവരുടെ എണ്ണം 105 ആയി.

പ്രവാസിയായ കുഞ്ഞിനും സ്വദേശി പൗരനുമാണ് രോഗം ഭേദമായത്. ഇരുവരുടെയും കോവിഡ് അന്തിമഫലങ്ങൾ നെഗറ്റീവ് ആയിരുന്നുവെന്നാണ് ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ.ബസെൽ അൽ സബ അറിയിച്ചു. കൊറോണ സ്പെഷ്യലൈസ്സ് ആശുപത്രിയിലെ റീഹാബിലിറ്റേഷൻ വാര്‍ഡിലേക്ക് ഇരുവരെയും മാറ്റും. കുറച്ചു ദിവസത്തെ നിരീക്ഷണത്തിന് ശേഷം ഇവർക്ക് വീടുകളിലേക്ക് മടങ്ങാമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.