മെഡിക്കൽ ക്യാമ്പ് പോസ്റ്റർ പ്രകാശനം ചെയ്തു

0
127

കുവൈത്ത് സിറ്റി: ഐ എം സി സി കുവൈറ്റ് കമ്മിറ്റി , ബദർ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പിന്റെ പോസ്റ്റർ ബദർ മെഡിക്കൽ സെന്റർ കൺട്രി ഹെഡ് അഷറഫ് അയ്യൂർ , സംസ്കാരിക പ്രവർത്തകൻ സലാം കളനാടിനു നൽകി പ്രകാശനം ചെയ്തു. ഐ എം സി സി നേതാക്കളായ സത്താർ കുന്നിൽ, ഹമീദ് മധൂർ, ശരീഫ് താമരശ്ശേരി , ബദർ മെഡിക്കൽ സെന്റർ പ്രതിനിധി അബ്ദുൽ കാദർ , കബീർ മഞ്ഞംപാറ എന്നിവർ പങ്കെടുത്തു. ഈ മാസം പതിനൊന്നിന് വെള്ളിയാഴ്ച്ച രാവിലെ ഏഴു മണി മുതൽ പന്ത്രണ്ട് മണിവരെയാണ് ക്യാമ്പ് നടക്കുക. ബിപി, ബ്ലഡ് ഷുഗർ, ക്രിയാറ്റിൻ , ലിവർ ഫങ്ക്ഷൻ ടെസ്റ്റ്, കോളസ്ട്രോൾ ടെസ്റ്റ് , ഡോക്ടർ കൺസൾറ്റേഷൻ തുടങ്ങിയ സൗജന്യമായി മെഡിക്കൽ ക്യാമ്പിലൂടെ ലഭിക്കും. രജിസ്റ്റർ ചെയ്തു അന്നേ ദിവസം പരിശോധനക്കെത്തുന്ന ആളുകൾക്ക് മറ്റു സ്പെഷ്യലിസ്റ് വിഭാഗത്തിലും വലിയ നിരക്കിളവ് ലഭിക്കുമെന്നും സംഘാടകർ അറിയിച്ചു.

രജിസ്റ്റർ ചെയ്യേണ്ട ലിങ്ക്:  https://docs.google.com/forms/d/e/1FAIpQLSe5BvL9W9OSjP4bbAEc9zt8Uu0bwZFd90HuGcW7ACd9b9opxA/viewform?usp=header