ജഹ്‌റയിൽ ഷോപ്പുകളിലും ഭക്ഷണശാലകളിലും റെയ്ഡ്

0
28

കുവൈത്ത് സിറ്റി : വാണിജ്യ വ്യവസായ മന്ത്രാലയത്തിയ ഉദ്യോഗസ്ഥർ ദേശീയ, വിമോചന അവധി ദിവസങ്ങളിൽ വാണിജ്യ സ്ഥാപനങ്ങളിൽ പരിശോധന നടത്തി. വാണിജ്യ നിയന്ത്രണ, ഉപഭോക്തൃ സംരക്ഷണ വിഭാഗത്തിലെ ജഹ്‌റ, കബാദ് എമർജൻസി ടീം ആണ് നിരവധി റെസ്റ്റോറന്റുകൾ, മാർക്കറ്റുകൾ, ഷോപ്പുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തിയത്. ജഹ്‌റയിൽ ഈന്തപ്പഴം, ഫോണുകൾ, വസ്ത്രങ്ങൾ, മാംസം, മത്സ്യം, പഴങ്ങൾ, ഇലക്‌ട്രോണിക്‌സ് എന്നിവ വിൽക്കുന്നവ കടകളിലാണ് പ്രധാനമായും പരിശോധന നടന്നത്. നിയമലംഘന പ്രവർത്തനങ്ങൾക്ക് നിരവധി സ്ഥാപനങ്ങൾ പിടിയിലായി. വാണിജ്യപരമായ വഞ്ചന, ഉപയോഗിച്ച ടയറുകളുടെ വിൽപ്പന, പൂഴ്ത്തിവയ്പ്പ് തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു.

നിയമലംഘനങ്ങൾ ഇല്ലാതാക്കുന്നതിനും, നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമാണ് പരിശോധനാ പര്യടനങ്ങൾ നടത്തിയതെന്ന് ടീം ലീഡർ ജമാൻ അൽ മുത്തൈരി വെളിപ്പെടുത്തി.ഫെബ്രുവരി 1-25 മുതൽ വിവിധ നിയമലംഘനങ്ങൾക്ക് 47 അവലംബങ്ങൾ നൽകി, 10 സ്റ്റോറുകൾ അടച്ചു, ഹോട്ട്‌ലൈൻ നമ്പർ 135 വഴി നിരവധി പരാതികൾ ലഭിച്ചതായും അദ്ദേഹം പറഞ്ഞു.