വാക്സിനേഷൻ സർട്ടിഫിക്കറ്റ് വിവരങ്ങൾ പാസ്‌പോർട്ടുമായി പൊരുത്തപ്പെടുന്നില്ല, യാത്രക്കാരെ വിമാനത്താവളത്തിൽ നിന്ന് തിരിച്ചയച്ചു

കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് സർട്ടിഫിക്കറ്റുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന പേരുകൾ പാസ്‌പോർട്ടിലോ സിവിൽ ഐഡിയിലോ രേഖപ്പെടുത്തിയതിന് സമാന ആകാത്തത് കുവൈറ്റ് സ്വദേശികളും പ്രവാസികളുമായ യാത്രക്കാർക്ക് പ്രതിസന്ധി ആകുന്നു.ആരോഗ്യ മന്ത്രാലയം സിവിൽ ഇൻഫർമേഷൻ ഫോർ പബ്ലിക് അതോറിറ്റി രേഖകളിൽ പേരുകൾ അക്ഷരപ്പിശക് വരികയോ ചില ഭാഗങ്ങൾ കാണാതാവുകയോ ചെയ്യുന്നതായാണ് വിവരം. ഇതുസംബന്ധിച്ച് പ്രാദേശിക മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തു.

ബ്രിട്ടനിലേക്ക് യാത്ര ചെയ്യുന്ന പല യാത്രക്കാർക്കും പാസ്പോർട്ടിലെ ലാറ്റിൻ പേരുകൾ വാക്സിനേഷൻ സർട്ടിഫിക്കറ്റിലേതുമായി പൊരുത്തപ്പെടാത്തതിനാൽ വിമാനങ്ങളിൽ കയറാൻ അനുമതി ലഭിക്കാതെ വിമാനത്താവളത്തിൽ നിന്ന് മടങ്ങാൻ നിർബന്ധിതരായി.വിസ പേരുകളും പിസിആർ സർട്ടിഫിക്കറ്റുകളും പാസ്പോർട്ടുമായി കൃത്യമായി പൊരുത്തപ്പെടുന്നതിനാൽ യാത്രക്കാർ പ്രതിസന്ധിയിലായിരിക്കുകയാണ്.
വാക്സിനേഷൻ സർട്ടിഫിക്കറ്റുകളിലെ പ്രധാന പിശക് ഉടമയുടെ ആദ്യ നാമത്തിന്റെ അഭാവമാണ്.