അവിശ്വാസ പ്രമേയം പരാജയപ്പെട്ടു; ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രിയായി തുടരും

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് എതിരെയുള്ള അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 211 പാര്‍ട്ടി എംപിമാരാണ് ബോറിസ് ജോണ്‍സണിനെ അനുകൂലിച്ച് വോട്ട് ചെയ്തത്. 148 പേര്‍ എതിര്‍ത്തും ചെയ്തു. ഭൂരിപക്ഷം ലഭിച്ചതോടെ അദ്ദേഹം അധികാരത്തില്‍ തുടരും.

കോവിഡ് ലോക്ക്ഡൗണ്‍ സമയത്ത് നിയന്ത്രണങ്ങള്‍ ലംഘിച്ച് ഔദ്യോഗിക വസതിയില്‍ മദ്യസല്‍ക്കാരം നടത്തിയ കാര്യം പുറത്ത് വന്നതിനെ തുടര്‍ന്ന് , പ്രധാനമന്ത്രിക്ക് എതിരെ സ്വന്തം പാര്‍ട്ടിയിലെ എംപിമാര്‍ തന്നെയാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. മദ്യ വിരുന്നില്‍ പങ്കെടുത്തെന്ന് സമ്മതിച്ച ബോറിസ് പാര്‍ലമെന്റില്‍ ക്ഷമാപണം നടത്തിയിരുന്നു. എന്നാല്‍ പ്രതിപക്ഷവും ഭരണപക്ഷത്തിലെ ചിലരും രാജിയില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു.