ബംഗ്ലാദേശിലെ ഹിന്ദു സമൂഹത്തിന് നേരെയുണ്ടായ ആക്രമണങ്ങളെ അപലപിച്ച്‌ അമേരിക്ക

ബംഗ്ലാദേശിലെ ന്യൂനപക്ഷമായ ഹിന്ദു സമൂഹത്തിന് നേരെയുണ്ടായ ആക്രമണങ്ങളെ അപലപിച്ച്‌ അമേരിക്ക. മത സ്വാതന്ത്ര്യവും വിശ്വാസ സ്വാതന്ത്ര്യവും മനുഷ്യാവകാശമാണെന്നും ബംഗ്ലാദേശിൽ ഹിന്ദു സമൂഹത്തിന് നേരെയുള്ള ആക്രമണങ്ങളുടെ സമീപകാല റിപ്പോർട്ടുകളെ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അപലപിക്കുന്നതായും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് പറഞ്ഞു.

ബംഗ്ലാദേശിലെ ഹിന്ദുക്കൾക്ക് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ബംഗ്ലാദേശ് ഹിന്ദു സമൂഹത്തിലെ അംഗമായ പ്രാണേഷ് ഹൽഡർ വകുപ്പിനോട് ആവശ്യപ്പെട്ടു. കൂടാതെ അക്രമത്തിന്റെ ഗൗരവം എടുത്തുകാണിക്കാൻ യുഎസ് ആസ്ഥാനമായുള്ള വാച്ച്ഡോഗ് ഗ്രൂപ്പുകളോടും മാധ്യമ സ്ഥാപനങ്ങളോടും അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.

കൊമിലയിലെ ദുര്‍ഗ പൂജ പന്തലിന് നേരെ നടന്ന ആക്രമണമാണ് പിന്നീട് ബംഗ്ലദേശിന്‍റെ പടിഞ്ഞാറ് ഭാഗങ്ങളില്‍ വലിയ വര്‍ഗ്ഗീയ സംഘര്‍ഷമായി മാറിയത്. സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് 4000 പേര്‍ക്കെതിരെ കേസുകള്‍ എടുത്തിരുന്നു.