കുവൈത്ത് സിറ്റി: അഞ്ച് കുറ്റവാളികൾക്ക് കുവൈത്തിലെ സെൻട്രൽ ജയിലിൽ വധശിക്ഷ നടപ്പാക്കിയതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. ശനിയാഴ്ച വൈകിട്ടാണ് മൂന്ന് കുവൈത്ത് പൗരന്മാർ, ഒരു ബെദൂൺ, ഒരു ഈജിപ്ഷ്യൻ പൗരൻ എന്നിവർക്കെതിരെ അന്തിമ കോടതി വിധിപ്രകാരം തൂക്കിലേറ്റി വധശിക്ഷ നടപ്പാക്കിയത്. മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, കൊലപാതക ശ്രമം, ലൈംഗികാതിക്രമം, അനധികൃത തടങ്കൽ, മയക്കുമരുന്ന് കൈവശം വയ്ക്കൽ, അനധികൃതമായി ആയുധ കൈവശം വയ്ക്കൽ തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് പ്രതികൾക്കെതിരെ തെളിഞ്ഞത്. അപ്പീൽ കോടതിയും കസേഷൻ കോടതിയും ശിക്ഷ ശരിവെച്ചതിന് പിന്നാലെ അമീറിന്റെ അംഗീകാരവും ലഭിച്ചതോടെയാണ് വധശിക്ഷ നടപ്പിലാക്കിയത്. പ്രതികൾക്ക് ഭരണഘടന ഉറപ്പുനൽകുന്ന എല്ലാ നിയമപരമായ അവകാശങ്ങളും പ്രതിരോധത്തിനുള്ള അവസരങ്ങളും നൽകിയ ശേഷമാണ് നടപടി സ്വീകരിച്ചതെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
Home Middle East Kuwait കൊലപാതകവും ലൈംഗികാതിക്രമവും ഉൾപ്പെടെ വിവിധ കേസുകളിൽ പ്രതികളായ അഞ്ച് കുറ്റവാളികളെ കുവൈത്തിൽ തൂക്കിലേറ്റി






























