കുവൈറ്റ് സിറ്റി : 2026 ഏപ്രിൽ 25-ന് അദാൻ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ ബെംഗാളി കൾച്ചറൽ സൊസൈറ്റി കുവൈത്ത്, ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വിജയകരമായ മിനി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ പങ്കെടുത്ത എല്ലാ രക്തദാതാക്കളെയും ആദരിച്ച് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
രക്തദാനം ജീവൻ രക്ഷയ്ക്കുള്ള ഏറ്റവും മഹത്തായ മാനവസേവനങ്ങളിലൊന്നാണെന്ന് ബെംഗാളി കൾച്ചറൽ സൊസൈറ്റി ഭാരവാഹികൾ ഓർമ്മിപ്പിച്ചു.ഇതുപോലുള്ള രക്തദാന ക്യാമ്പുകളോ ബോധവൽക്കരണ പരിപാടികളോ സംഘടിപ്പിക്കാൻ താൽപര്യമുള്ളവർ BDK കുവൈറ്റ് ചാപ്റ്ററിനെ 69997588 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് ഭാരവാഹികൾ അറിയിച്ചു.

































