ഐ.എ.എഫ് കുവൈത്ത് നാനോ ഫിലിം അവാര്‍ഡ് ‘പാതി’ക്ക്; അവാര്‍ഡ് ദാനം 10-ന്

0
46

കുവൈറ്റ് സിറ്റി : ഇന്ത്യന്‍ ആര്‍ട്ട് ഫെഡറേഷന്‍ കുവൈത്തിന്റെ (ഐ. എ. എഫ് ) നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രഥമ നാനോഫിലിം കോണ്ടെസ്റ്റ് അവാര്‍ഡ് അശ്വിന്‍ സി.വി സംവിധാനം ചെയ്ത’പാതി’ കരസ്ഥമാക്കി.

രണ്ടാം സ്ഥാനം സിയാസ് പാടൂർ സംവിധാനം ചെയ്ത ‘അണ്ടില്‍ ദ ഏന്‍ഡ്’ആണ്. പ്രശസ്ത സിനിമാറ്റോഗ്രാഫര്‍ അജ്മല്‍ സാബുവിന്റെ നേതൃത്വത്തിലുള്ള ജൂറി അംഗങ്ങളാണ് പുരസ്‌ക്കാരത്തിന് അര്‍ഹരായവരെ തിരഞ്ഞെടുത്തത്. നാനോ ഫിലിം കോണ്ടെസ്റ്റ് വിജയികള്‍ക്കുള്ള അവാര്‍ഡ് ദാന ചടങ്ങ് ജൂലൈ 10-ന് വെള്ളിയാഴ്ച ഫര്‍വാനിയ അല്‍ മെഡക്‌സ് ഓഡിറ്റോറിയത്തില്‍ വച്ചു നടക്കും. വൈകുന്നേരം 4:30 ന് ആരംഭിക്കുന്ന ചടങ്ങില്‍ നാനോ ഫിലിം കോണ്ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സിനിമകള്‍ക് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

ഇതോടനുബന്ധിച്ച് നാനോ ഫിലിം കോണ്ടെസ്റ്റില്‍ പങ്കെടുത്ത ഹ്രസ്വചിത്രങ്ങളുടെ പ്രദര്‍ശനവും ഇന്ത്യന്‍ ആര്‍ട്‌സ് ഫെഡറേഷന്‍ (ഐ. എ .എഫ് ) അംഗങ്ങള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും സംഘടിപ്പിക്കുന്നതാണ്.
കുവൈത്തിലെ പ്രമുഖ സാമൂഹിക സാംസ്‌കാരിക കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ ചടങ്ങില്‍ പങ്കെടുക്കും. പ്രസിഡന്റ് ഷെറിന്‍ മാത്യു കൊട്ടാരം, ജനറല്‍ സെക്രട്ടറി ലിയോ കിഴക്കേവീടന്‍, കണ്‍വീനവർ അരവിന്ദ് കൃഷ്ണൻ, ട്രഷറര്‍ ലിജോ ജോസ് , കള്‍ച്ചറല്‍ സെക്രട്ടറി നിര്‍മല ദേവി എന്നിവര്‍ വാര്‍ത്ത കുറിപ്പിൽ അറിയിച്ചു.