മലയാളി നഴ്സ് സൗദിയിൽ ജീവനൊടുക്കി

0
13

റിയാദ്: മലയാളിയായ നഴ്സ് സൗദി അറേബ്യയിൽ ജീവനൊടുക്കി. കൊല്ലം പുനലൂർ കരവാളൂർ സ്വദേശിനി ലിജി സീമോന്‍ (31) ആണ് ആത്മഹത്യ ചെയ്തത്. സൗദി അബ്ഹയിലെ മെറ്റെണിറ്റി ആശുപത്രിയില്‍ നഴ്സായിരുന്നു.

ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉ‌ള്ള ആളായിരുന്നു ലിജി. കുറച്ചുനാളായി വിഷാദ രോഗത്തിനും ചികിത്സയിലായിരുന്നു. ഭര്‍ത്താവും ഏകമകളും സൗദിയിലുണ്ട്. രണ്ട് മാസം മുമ്പാണ് ലിജി നാട്ടിൽ വന്നു മടങ്ങിയത്.