കോവിഡ് 19| സൗദിയിൽ നാല് മരണം കൂടി; രോഗബാധിതര്‍ 2039

0
8

റിയാദ്: ചികിത്സയിലിരുന്ന നാല് പേർ കൂടി മരിച്ചതോടെ സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 25 ആയി. ഇന്ന് 154 പേർക്ക് കൂടി രാജ്യത്ത് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് ആകെ വൈറസ് ബാധിതരുടെ എണ്ണം 2039 ആയി ഉയർന്നു. ഇതില്‍ 351 പേർ ഇതുവരെ സുഖം പ്രാപിച്ചതായും ആരോഗ്യമന്ത്രാലയം വക്താവ് അറിയിച്ചു.

ചികിത്സയിൽ തുടരുന്നവരിൽ 1633 പേരുടെ നില ഗുരുതരമാണ്. ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ഏറ്റവും കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിലൊന്നാണ് സൗദി. കർശന നിയന്ത്രണങ്ങളും ഇവിടെ നടപ്പാക്കിയിട്ടുണ്ട്.