കുവൈത്ത് സിറ്റി: പ്രാദേശിക സംഘർഷങ്ങൾ കുറയ്ക്കുന്നതിനും മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനുമുള്ള നയതന്ത്ര ശ്രമങ്ങൾ ചർച്ച ചെയ്ത് കുവൈത്ത്, ഇറാൻ വിദേശകാര്യ മന്ത്രിമാർ.
കുവൈത്ത് വിദേശകാര്യ മന്ത്രി ഷെയ്ഖ് ജറാഹ് ജാബർ അൽ അഹമ്മദ് അൽ സബാഹിന് വ്യാഴാഴ്ച വൈകിട്ട് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ചി ഫോൺ ചെയ്തു.
ഫോൺ സംഭാഷണത്തിൽ മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും സംഘർഷം ലഘൂകരിക്കുന്നതിനായി തുടരുന്ന നയതന്ത്ര നീക്കങ്ങളും ഇരുവരും ചർച്ച ചെയ്തു. പ്രാദേശിക സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള ശ്രമങ്ങൾക്കാണ് ചർച്ചയിൽ പ്രാധാന്യം നൽകിയതെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.































