കോവിഡ് 19: കണ്ണൂർ സ്വദേശി അജ്മാനിൽ മരിച്ചു

0
20

അജ്മാൻ‌: കോവിഡ് ബാധിതനായ മലയാളി യുവാവ് യുഎഇയിൽ മരിച്ചു. കണ്ണൂർ കോളയാട് സ്വദേശി ഹാരിസ് (35) ആണ് മരിച്ചത്. പനിയും ന്യൂമോണിയയും ബാധിച്ച് ചികിത്സയിലായിരുന്ന ഹാരിസ് കൊറോണ വൈറസ് ബാധിതനാണെന്ന് കഴിഞ്ഞ ദിവസമാണ് സ്ഥിരീകരിച്ചത്.

അജ്മാനിലെ ഒരു സ്വകാര്യ കമ്പനിയിൽ പിആർഒ ആയി പ്രവർത്തിച്ച് വരികയാണ്. യുഎഇയിൽ കോവിഡ് ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ മലയാളിയാണ് ഹാരിസ്.