റെസിഡന്‍സ് വിസ ഓൺലൈൻ വഴി പുതുക്കാം: സംവിധാനം നടപ്പിലാക്കി കുവൈറ്റ

കുവൈറ്റ്: റെസിഡൻസ് വിസ ഓൺലൈന്‍ വഴി പുതുക്കാനുള്ള സൗകര്യം ഒരുക്കി കുവൈറ്റ്. കോവിഡ് 19 ന്റെ പശ്ചാത്തലത്തിലുള്ള നിയന്ത്രണങ്ങളുടെ സാഹചര്യത്തിലാണ് സൗകര്യപ്രദമായ ഇത്തരം സംവിധാനങ്ങൾ സർക്കാർ ഒരുക്കിയിരിക്കുന്നത്.

ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ https://eres.moi.gov.kw/individual/en/auth/login ഈ ലിങ്ക് വഴി വിസ പുതുക്കലിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാം.