സഹേൽ അപ്പ് ഉപയോഗിച്ച് ബയോമെട്രിക് പൂർത്തിയാക്കൽ നില പരിശോധിക്കാം

കുവൈറ്റ് സിറ്റി: ഏകീകൃത സർക്കാർ ആപ്ലിക്കേഷനായ സഹേൽ ഉപയോഗിച്ച് ബയോമെട്രിക്  പൂർത്തിയാക്കിയോ എന്നത് സംബന്ധിച്ച സ്റ്റാറ്റസ്  പരിശോധിക്കാം. ബയോമെട്രിക് ഫിംഗർപ്രിൻറിംഗ് പൂർത്തിയാക്കിയോ അതോ നടത്തേണ്ടതുണ്ടോ എന്ന് പരിശോധിക്കാൻ ആളുകളെ സഹായിക്കുന്നതിനാണ് ഈ പുതിയ സേവനം. ആപ്ലിക്കേഷനിലെ ‘സുരക്ഷാ സേവനങ്ങൾ’ വിഭാഗത്തിലൂടെ ഈ സേവനം ആക്സസ് ചെയ്യാൻ കഴിയും.

ബയോമെട്രിക് സ്റ്റാറ്റസ് പരിശോധിക്കാൻ,  സഹേൽ ആപ്പ് തുറന്ന് ചുവടെയുള്ള “സേവനം” വിഭാഗത്തിൽ ക്ലിക്കുചെയ്യുക. (താഴെയുള്ള ബാറിൽ വലതുവശത്തുള്ള രണ്ടാമത്തെ ബട്ടൺ). പിന്നീട് സേവനങ്ങളുടെ പട്ടികയിൽ നിന്ന്, “ആഭ്യന്തര മന്ത്രാലയം” ക്ലിക്ക് ചെയ്യുക. 

ആഭ്യന്തര മന്ത്രാലയത്തിന് താഴെ ദൃശ്യമാകുന്ന ഉപ മെനുവിൽ നിന്ന്,  രണ്ടാമത്തെ അവസാന ഓപ്ഷനായ ഇൻക്വയർ ബയോമെട്രിക് അപ്പോയിൻ്റ്മെൻ്റ് ബട്ടണിൽ ക്ലിക്കുചെയ്യുക .സിവിൽ ഐഡി നമ്പർ നൽകി സ്റ്റാറ്റസ് അന്വേഷിക്കാൻ കഴിയുന്ന ഒരു ഓപ്ഷനിലേക്കാണ് ഇത് എത്തുക.