ഉയർപ്പ് പെരുന്നാൾ ശുശ്രൂഷകൾക്ക് റവ. ഫാ.ജേക്കബ് കല്ലിച്ചെത്ത് മുഖ്യ കാർമ്മികത്വം വഹിച്ചു.

കുവൈറ്റ് സിറ്റി: കുവൈറ്റ് ,സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളിയിലെ ഈ വർഷത്തെ ഉയർപ്പ് പെരുന്നാൾ ശുശ്രൂഷകൾക്ക് റവ. ഫാ.ജേക്കബ് കല്ലിച്ചെത്ത് മുഖ്യ കാർമ്മികത്വം വഹിച്ചു.

അഹമ്മദി സെന്റ് പോൾസ് ദേവാലയത്തിൽ വച്ച് നടന്ന ശുശ്രൂഷകൾക്ക് ഇടവക വികാരി റവ. ഫാ. എബ്രഹാം പി. ജെ. നേതൃത്വം നല്‍കി. നൂറുകണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്.