ജോൺസൺ ആൻറ് ജോൺസൺ വാക്സിൻ്റെ അടിയന്തര ഉപയോഗത്തിന് കുവൈത്ത് അംഗീകാരം നൽകി

കുവൈത്ത് സിറ്റി: ജോൺസൺ ആൻഡ് ജോൺസൺ കോവിഡ് പ്രതിരോധ വാക്സിന് കുവൈത്ത് ആരോഗ്യ മന്ത്രാലയം അടിയന്തര ഉപയോഗ അനുമതി നൽകി. ശാസ്ത്രീയ പരിശോധന റിപ്പോർട്ടുകളും വാക്സിനുകളുടെ സുരക്ഷ, ഫലപ്രാപ്തി, ഗുണനിലവാരം എന്നിവയെക്കുറിച്ചും സമഗ്രമായി വിലയിരുത്തിയ ശേഷമാണ് അംഗീകാരം നൽകിയതെന്ന് ഡ്രസ്സ് ആൻഡ് കൺട്രോൾ അസിസ്റ്റന്റ് സെക്രട്ടറി ഡോ. അബ്ദുല്ല അൽ ബദർ പ്രസ്താവനയിൽ അറിയിച്ചു. വാക്സിൻ്റെ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഫലങ്ങൾ മന്ത്രാലയ സാങ്കേതിക സമിതി അവലോകനം ചെയ്തതായും അദ്ദേഹം വ്യക്തമാക്കി.

ഈ ആഴ്ച ആദ്യം, കുവൈത്ത് യുഎസ് ഫാർമസ്യൂട്ടിക്കൽ കമ്പനികളായ മോഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നിവരുമായി കൊറോണ വാക്സിൻ വാങ്ങുന്നതിനുള്ള കരാറിൽ ഒപ്പു വച്ചിരുന്നു .