കുവൈത്തിൽ 330,000 പേർ ആസ്ട്രാസെനെക്ക രണ്ടാം ഡോസ് വാക്സിനായി കാത്തിരിക്കുന്നു

കുവൈത്ത് സിറ്റി: കുവൈത്തിൽ ഓക്സ്ഫോർഡിൻ്റെ അസ്ട്രസെനെക്ക വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ച 330,000 ആളുകൾ രണ്ടാം ദിവസത്തിനായി കാത്തിരിക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. മൂന്നാം ബാച്ച് വാക്സിൻ കുവൈത്തിൽ എത്തിയെങ്കിലും വാക്സിൻ്റെ സുരക്ഷിതത്വവും ഫലപ്രാപ്തിയും ഉറപ്പാക്കുന്നതിനുള്ള പരിശോധനാ റിപ്പോർട്ടുകൾ നിർമാതാക്കളിൽ നിന്ന് ഇതുവരെ ലഭിച്ചിട്ടില്ല. വാക്സിനുകളുടെ ടെസ്റ്റ് റിപ്പോർട്ടുകൾ കഴിഞ്ഞ മെയ് 31ന് ലഭിക്കേണ്ടതായിരുന്നു എന്നാൽ കഴിഞ്ഞ ആഴ്ച മരണം നിർമാതാക്കൾ നൽകിയ ഔദ്യോഗിക കത്ത് അനുസരിച്ച് ജൂൺ എട്ടാം തീയതി ആണ് റിപ്പോർട്ട് ലഭിക്കുക. ഈ റിപ്പോർട്ട് ലഭിച്ചയുടൻ രണ്ടാം ഡോസ് സ്വീകരിക്കേണ്ടവർക്ക് വാക്സിനേഷൻ ആരംഭിക്കും.

ഓക്സ്ഫോർഡ് വാക്സിൻ രണ്ടാം ഡോസ് സ്വീകരിക്കാൻ കാലതാമസം എടുക്കുന്നത് വഴി പ്രതികൂല ഫലങ്ങളൊന്നുമുണ്ടാകില്ല എന്ന് ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ആഴ്ച ഒരു പ്രസ്താവനയിൽ അറിയിച്ചിരുന്നു.