കുവൈറ്റ് സിറ്റി : കുവൈത്ത് മുനിസിപ്പാലിറ്റി പൊതു ശുചിത്വവും റോഡ് ഉപയോഗവും നിയന്ത്രിക്കുന്ന വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനാ ക്യാമ്പെയ്‌നിലൂടെ വിവിധ പ്രദേശങ്ങളിൽ ശക്തമായ നടപടികൾ സ്വീകരിച്ചു.
ഈ ക്യാമ്പെയ്‌നിൽ പൊതു ശുചിത്വവുമായി ബന്ധപ്പെട്ടും തെരുവ് കച്ചവടക്കാരുടെ നിയമങ്ങളുമായി ബന്ധപ്പെട്ട് 57 ലംഘനങ്ങൾ രേഖപ്പെടുത്തി. കൂടാതെ 72 മുന്നറിയിപ്പുകൾ നൽകി, 33 ലംഘകരിൽ നിന്ന് ഉറപ്പുനൽകലുകൾ (pledges) സ്വീകരിച്ചു, 512 ബോധവത്കരണ സ്റ്റിക്കറുകൾ പതിപ്പിച്ചു. ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി 71 ഉപേക്ഷിച്ച വാഹനങ്ങളും മൊബൈൽ ഫുഡ് ട്രക്കുകളും നീക്കം ചെയ്തു.
നിയമലംഘനങ്ങൾ തടയാനും പൊതുശാന്തി നിലനിർത്താനും വിവിധ സർക്കാർ ഏജൻസികൾ തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമാണിതെന്ന് അധികൃതർ വ്യക്തമാക്കി.






























