വെള്ളിയാഴ്ച രാവിലെ കുവൈത്തിൽ നേരിയ മഴയ്ക്ക് സാധ്യത

0
13

കുവൈത്ത് സിറ്റി: വെള്ളിയാഴ്ച രാവിലെ മുതൽ കുവൈത്തിൽ ഇടയ്ക്കിടെ നേരിയ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.പകൽ സമയം സാധാരണയായി ചൂടും, രാത്രി മിതമായ തണുപ്പും ഉണ്ടാകും.
വെള്ളിയാഴ്ചത്തെ കാലാവസ്ഥ ചൂടുള്ളതും ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും, പകൽ സമയത്ത് നേരിയതോ ഇടവിട്ട് മഴ പെയ്യാൻ സാധ്യതയുണ്ടെന്നും, രാത്രിയിൽ നേരിയ കാലാവസ്ഥ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

ശനിയാഴ്ചയും സമാനമായ കാലാവസ്ഥ തുടരുമെന്നും, പകൽ ചൂടും മേഘാവൃതാവസ്ഥയും രാത്രിയിൽ മിതമായ അന്തരീക്ഷവും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.